രാജപുരം: വായനാമാസാചരണത്തിന്റെ ഭാഗമായി രാജപുരം സെന്റ് പയസ് ടെൻത് കോളജ് മലയാള വിഭാഗത്തിന്റെയും എൻഎസ്എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ഹോളി ഫാമിലി എഎൽപി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന നൽകി. മുഖ്യാധ്യാപകൻ കെ.ഒ. ഏബ്രഹാം പുസ്തകങ്ങൾ ഏറ്റുവാങ്ങി.
ലൈബ്രേറിയൻ കെ.വി. സുരേഷ് കുമാർ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളുമായി സംവദിച്ചു. ഷൈബി ഏബ്രഹാം പ്രസംഗിച്ചു.